
തിരുവനന്തപുരം. സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്ന ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ജയി ജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഹൃദയം തിരുവനന്തപുരം കിംസിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. എയർ ആംബുലൻസ് വഴിയായിരിക്കും ഹൃദയം എറണാകുളത്ത് എത്തിക്കുക. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.

Leave a Reply