ഗുരുവായൂർ. ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗപരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൃഗാശുപത്രി സ്ഥാപിക്കാൻ നടപടി തുടങ്ങി. സൂപ്പർ സ്‌പെഷാലിറ്റി മൃഗാശുപത്രി സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ജാംനഗറിലെ റിലയൻസ് വൻതാര വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതലസംഘം ദേവസ്വം ആനത്താവളം സന്ദർശിച്ചു.റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെയും ദേവസ്വം അധികൃതരുമായുള്ള ചർച്ചയുടെയും തുടർച്ചയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. പുന്നത്തൂർ ആനസംരക്ഷണ കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധസംഘം വിലയിരുത്തി. സാങ്കേതിക കൂടിയാലോചനകൾക്കും ആസൂത്രണത്തിനും ശേഷം പുന്നത്തൂർകോട്ടയുടെ സമഗ്രവികസനത്തോടൊപ്പം... Continue Reading →
ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്.തിങ്കളാഴ്ചയാണ് റെയിൽവേ പോലീസ് ഇയാളെ പിടികൂടിയത്. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് കൃഷ്ണകുമാര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം.... Continue Reading →
പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ
തൃശൂർ. പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്‌നാൻ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28) എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കൊല്ലം: പ്ലാവിൽ നിന്നും ചക്ക അടർത്തുന്നതിനിടെ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അഞ്ചൽ സ്വദേശി രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ പതിനാറാം തീയതി രാവിലെ ആറ് മണിക്കാണ് വീട്ടുവളപ്പിൽ നിന്ന പ്ലാവിൽ നിന്നും രാജു ചക്ക അടർത്താൻ ശ്രമിച്ചപ്പോൾ തലയിലേക്ക് വീണത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഇന്നലെ വൈകിട്ട് 3:00 മണിയോടെ മരിച്ചു.... Continue Reading →
യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മലപ്പുറത്ത്
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നരവയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
തൃശ്ശൂർ സ്വദേശിയായ ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ചാവക്കാട് ചേറ്റുവ സ്വദേശി സിനാന്‍ ജലീൽ (18) ബൈക്ക് അപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.
ജപ്പാനിൽ അതിശക്തമായ ഭൂചലനം; കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി
ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയത്. ജപ്പാൻ്റെ വടക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന് 40... Continue Reading →
തൃശ്ശൂർ പൂരത്തിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ ദിനങ്ങൾ
തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്‍ തയാറാക്കിയ കൊടിമരം ആഘോഷപൂര്‍വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടതിനുശേഷം കൊടിക്കാലില്‍ കൊടിക്കൂറകെട്ടി.കുരവയുടെയും ആര്‍പ്പിന്‍റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്‍ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും... Continue Reading →
