പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ

തൃശൂർ. പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്‌നാൻ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28) എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്  ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading