തൃശ്ശൂർ സ്വദേശിയായ ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ചാവക്കാട് ചേറ്റുവ സ്വദേശി സിനാന്‍ ജലീൽ (18) ബൈക്ക് അപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading