തൃശ്ശൂർ പൂരത്തിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ ദിനങ്ങൾ

തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്‍ തയാറാക്കിയ കൊടിമരം ആഘോഷപൂര്‍വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടതിനുശേഷം കൊടിക്കാലില്‍ കൊടിക്കൂറകെട്ടി.കുരവയുടെയും ആര്‍പ്പിന്‍റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്‍ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും... Continue Reading →

മൂവാറ്റുപുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനുവിന്‍റെ  മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പത്തരയോടെയാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന്‍ സന്തോഷിന്‍റെ മൃതദേഹം ഇന്ന് രാവിലെ ആറോടെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഇന്നലെ  വൈകുന്നേരം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍... Continue Reading →

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂർ. കോടാലി കടമ്പോടില്‍ പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീടിൻ്റെ പരിസരത്തു നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനകത്ത് കണ്ടെത്തിയ ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പിനെയാണ് വീടിന്റെ പരിസരത്ത് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോജ് അങ്കമാലിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

വിലങ്ങന്നൂർ സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

വിലങ്ങന്നൂർ. സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാദർ ആൽബിൻ കുടിലിൽ കൊടിയേറ്റി. ഏപ്രിൽ 19 മുതൽ 23 വരെയാണ് തിരുനാളാഘോഷം. 20നും 21നും വൈകിട്ട് 5 ന് ഫാ. ലിനു പുത്തൻ ചക്കാലക്കൽ ലത്തീൻ ക്രമത്തിലും, ഫാദർ ജോഷി കണ്ണമ്പുഴ സീറോ മലബാർ ക്രമത്തിലും ദിവ്യബലി അർപ്പിക്കും. 21ന് വൈകിട്ട് 7ന് ചെന്നായ്പാറ കുരിശടിയിൽ വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും നേർച്ചയും തുടർന്ന്... Continue Reading →

അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു; സംഭവം പാലക്കാട്

പാലക്കാട്: വടകരപ്പതിയിൽ അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരൻ ശെന്തിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

തൃശൂർ പൂരം: ആനച്ചമയ പ്രദർശനം 24ന് തുടങ്ങും

തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം 24ന് തുടങ്ങും. കൗസ്തുഭം ഓഡിറ്റോറിയത്തിൽ തിരുവമ്പാടിയുടെയും ക്ഷേത്രം അഗ്രശാലയിൽ പാറമേക്കാവിന്റെയും ചമയപ്രദർശനം നടക്കും. 24നു രാത്രി ഏഴിനാണു സാമ്പിൾ വെടിക്കെട്ട്. 25നു നെയ്തലക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിലെത്തി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തും.

ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

ഇടുക്കി. നാരകകാനത്ത് ജീപ്പ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65), നാരകക്കാനം ചെമ്മഞ്ചിയിൽ ജ്യോതിഷിന്റെ മകൾ നിതാര (നിക്കു - 6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു... Continue Reading →

പാമ്പുകടിയേറ്റു മരിച്ച ആൽജോയുടെ സംസ്‌കാരം ഇന്ന്; സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശൂർ. കോടാലിക്കു സമീപം കടമ്പോട് പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ സംസ്‌കാരം ഇന്ന് വൈകീട്് മൂന്നിന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും. ശനിയാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്ത് ഉറങ്ങാൻ കിടന്നതായിരുന്നു രണ്ടുപേരും. ഇതിനിടെയാണ് വെള്ളിക്കെട്ടന്റെ കുഞ്ഞ് ഇവരെ കടിച്ചത്. പുലർച്ചെ ഇരുവരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞു. പിന്നീട് അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയി കിടന്നു. അഞ്ചുമണിയോടെ രണ്ടുപേരും അവശനിലയിലായി. ഉടൻ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധ ആണെന്നായിരുന്നു... Continue Reading →

മുവാറ്റുപുഴയിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം. മൂവാറ്റുപുഴ ആവോലി വള്ളിക്കടവിൽ പുഴയിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിൻ സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അശ്വിനൊപ്പം കാണാതായ ക്രിസ് വിനുവിനായി തിരച്ചിൽ തുടരുന്നു. പ്ലസ്ടു വിദ്യാർഥികളാണ് ഇരുവരും. ഞായറാഴ്ച വൈകുന്നേരം കുളിക്കാനായി പുഴയിൽ ഇറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപെടുകയായിരുന്നു. ആറുപേരാണ് പുഴയിലിറങ്ങിയത്. അവധിക്കാലമായതിനാൽ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങിയതാണ്. ഒരാൾ ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റേയാളും ഒഴുക്കിൽപെടുകയായിരുന്നു.തുടർന്ന് സ്‌കൂബ ടീമും ഫയർ ഫോഴ്‌സും... Continue Reading →

തപാൽവോട്ട്: പതിനായിരത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാരിൽ 10,000ത്തോളം പേർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. തപാൽ വോട്ട് ചെയ്യാനാകാത്ത ജീവനക്കാർ ഇപ്പോൾ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എത്രത്തോളം ജീവനക്കാർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു കമ്മീഷൻ കൃത്യമായ മറുപടി നൽകിയിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ 7.49 ശതമാനം പേർക്ക് വോട്ട് ചെയ്യാനായിട്ടില്ലെന്നാണ് ഒരാഴ്ചമുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. 1.46 ലക്ഷം ജീവനക്കാരാണ് തിരഞ്ഞെടുപ്പു ജോലികളിൽ പങ്കെടുത്തത്.

Powered by WordPress.com.

Up ↑