ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

ഇടുക്കി. നാരകകാനത്ത് ജീപ്പ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65), നാരകക്കാനം ചെമ്മഞ്ചിയിൽ ജ്യോതിഷിന്റെ മകൾ നിതാര (നിക്കു – 6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading