
വിലങ്ങന്നൂർ. സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാദർ ആൽബിൻ കുടിലിൽ കൊടിയേറ്റി. ഏപ്രിൽ 19 മുതൽ 23 വരെയാണ് തിരുനാളാഘോഷം. 20നും 21നും വൈകിട്ട് 5 ന് ഫാ. ലിനു പുത്തൻ ചക്കാലക്കൽ ലത്തീൻ ക്രമത്തിലും, ഫാദർ ജോഷി കണ്ണമ്പുഴ സീറോ മലബാർ ക്രമത്തിലും ദിവ്യബലി അർപ്പിക്കും. 21ന് വൈകിട്ട് 7ന് ചെന്നായ്പാറ കുരിശടിയിൽ വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും നേർച്ചയും തുടർന്ന് രാത്രി 8:30ന് വിലങ്ങന്നൂരിൽ ദേവാലയത്തിൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും നടക്കും. 22ന് വൈകിട്ട് 6.30ന് ചെന്നായ്പാറ കുരിശടിയിലേക്ക് റാസയും തുടർന്ന് ദേവാലയത്തിൽ നേർച്ചയും ഉണ്ടാകും. ഏപ്രിൽ 23ന് തിരുനാൾ ദിനത്തിൽ ആഘോഷമായ മൂന്നിന്മേൽ കുർബാനയ്ക്ക് ഫാദർ കുര്യാക്കോസ് മുളകുകൊടി, ഫാദർ മാത്യു മുട്ടത്താൻ, ഫാദർ കുര്യാക്കോസ് കുടിലിൽ എന്നിവർ കാർമ്മികത്വംവഹിക്കും. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടാകും. ഏപ്രിൽ 25ന് ഭക്തസംഘടനകളുടെ വാർഷികവും നടക്കും.

Leave a Reply