മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നരവയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
തൃശ്ശൂർ സ്വദേശിയായ ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ചാവക്കാട് ചേറ്റുവ സ്വദേശി സിനാന്‍ ജലീൽ (18) ബൈക്ക് അപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.
ജപ്പാനിൽ അതിശക്തമായ ഭൂചലനം; കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി
ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയത്. ജപ്പാൻ്റെ വടക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന് 40... Continue Reading →
തൃശ്ശൂർ പൂരത്തിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ ദിനങ്ങൾ
തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്‍റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികള്‍ തയാറാക്കിയ കൊടിമരം ആഘോഷപൂര്‍വ്വം കൊടിച്ചോട്ടിലെത്തിച്ചു. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടതിനുശേഷം കൊടിക്കാലില്‍ കൊടിക്കൂറകെട്ടി.കുരവയുടെയും ആര്‍പ്പിന്‍റെയും അകമ്പടിയോടെ തിരുവമ്പാടിയുടെ കൊടി വാനിലുയര്‍ന്നു. പിന്നീട് നായ്ക്കനാലിലും നടുവിലാലിലും... Continue Reading →
മൂവാറ്റുപുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പത്തരയോടെയാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന്‍ സന്തോഷിന്‍റെ മൃതദേഹം ഇന്ന് രാവിലെ ആറോടെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഇന്നലെ വൈകുന്നേരം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍... Continue Reading →
പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി
തൃശൂർ. കോടാലി കടമ്പോടില്‍ പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീടിൻ്റെ പരിസരത്തു നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനകത്ത് കണ്ടെത്തിയ ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പിനെയാണ് വീടിന്റെ പരിസരത്ത് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോജ് അങ്കമാലിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
വിലങ്ങന്നൂർ സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
വിലങ്ങന്നൂർ. സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാദർ ആൽബിൻ കുടിലിൽ കൊടിയേറ്റി. ഏപ്രിൽ 19 മുതൽ 23 വരെയാണ് തിരുനാളാഘോഷം. 20നും 21നും വൈകിട്ട് 5 ന് ഫാ. ലിനു പുത്തൻ ചക്കാലക്കൽ ലത്തീൻ ക്രമത്തിലും, ഫാദർ ജോഷി കണ്ണമ്പുഴ സീറോ മലബാർ ക്രമത്തിലും ദിവ്യബലി അർപ്പിക്കും. 21ന് വൈകിട്ട് 7ന് ചെന്നായ്പാറ കുരിശടിയിൽ വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും നേർച്ചയും തുടർന്ന്... Continue Reading →
അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു; സംഭവം പാലക്കാട്
പാലക്കാട്: വടകരപ്പതിയിൽ അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരൻ ശെന്തിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
