തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം 24ന് തുടങ്ങും. കൗസ്തുഭം ഓഡിറ്റോറിയത്തിൽ തിരുവമ്പാടിയുടെയും ക്ഷേത്രം അഗ്രശാലയിൽ പാറമേക്കാവിന്റെയും ചമയപ്രദർശനം നടക്കും. 24നു രാത്രി ഏഴിനാണു സാമ്പിൾ വെടിക്കെട്ട്. 25നു നെയ്തലക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിലെത്തി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തും.
ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം
ഇടുക്കി. നാരകകാനത്ത് ജീപ്പ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65), നാരകക്കാനം ചെമ്മഞ്ചിയിൽ ജ്യോതിഷിന്റെ മകൾ നിതാര (നിക്കു - 6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു... Continue Reading →
പാമ്പുകടിയേറ്റു മരിച്ച ആൽജോയുടെ സംസ്‌കാരം ഇന്ന്; സഹോദരൻ ഗുരുതരാവസ്ഥയിൽ
തൃശൂർ. കോടാലിക്കു സമീപം കടമ്പോട് പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ സംസ്‌കാരം ഇന്ന് വൈകീട്് മൂന്നിന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും. ശനിയാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്ത് ഉറങ്ങാൻ കിടന്നതായിരുന്നു രണ്ടുപേരും. ഇതിനിടെയാണ് വെള്ളിക്കെട്ടന്റെ കുഞ്ഞ് ഇവരെ കടിച്ചത്. പുലർച്ചെ ഇരുവരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞു. പിന്നീട് അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയി കിടന്നു. അഞ്ചുമണിയോടെ രണ്ടുപേരും അവശനിലയിലായി. ഉടൻ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധ ആണെന്നായിരുന്നു... Continue Reading →
മുവാറ്റുപുഴയിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
എറണാകുളം. മൂവാറ്റുപുഴ ആവോലി വള്ളിക്കടവിൽ പുഴയിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിൻ സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അശ്വിനൊപ്പം കാണാതായ ക്രിസ് വിനുവിനായി തിരച്ചിൽ തുടരുന്നു. പ്ലസ്ടു വിദ്യാർഥികളാണ് ഇരുവരും. ഞായറാഴ്ച വൈകുന്നേരം കുളിക്കാനായി പുഴയിൽ ഇറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപെടുകയായിരുന്നു. ആറുപേരാണ് പുഴയിലിറങ്ങിയത്. അവധിക്കാലമായതിനാൽ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങിയതാണ്. ഒരാൾ ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റേയാളും ഒഴുക്കിൽപെടുകയായിരുന്നു.തുടർന്ന് സ്‌കൂബ ടീമും ഫയർ ഫോഴ്‌സും... Continue Reading →
തപാൽവോട്ട്: പതിനായിരത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാരിൽ 10,000ത്തോളം പേർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. തപാൽ വോട്ട് ചെയ്യാനാകാത്ത ജീവനക്കാർ ഇപ്പോൾ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എത്രത്തോളം ജീവനക്കാർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു കമ്മീഷൻ കൃത്യമായ മറുപടി നൽകിയിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ 7.49 ശതമാനം പേർക്ക് വോട്ട് ചെയ്യാനായിട്ടില്ലെന്നാണ് ഒരാഴ്ചമുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. 1.46 ലക്ഷം ജീവനക്കാരാണ് തിരഞ്ഞെടുപ്പു ജോലികളിൽ പങ്കെടുത്തത്.
താപനില 40.1 ഡിഗ്രി സെൽഷ്യസ്; പാലക്കാട് ജില്ലയിൽ ഇനി ഓൺലൈൻ ക്ലാസ് മാത്രം
പാലക്കാട്: ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇനി ഓൺലൈൻ ക്ലാസുകൾ മാത്രം മതിയെന്നാണ് നിർദ്ദേശം.സ്‌കൂളുകൾ, പ്രഫഷണൽ, ടെക്‌നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്‌സൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.നിലവിൽ ജില്ലയിലെ താപനില 40.1 ഡിഗ്രി സെൽഷ്യസ് ആണ്. അതേസമയം, അനുഭവഭേദ്യമായ ചൂട്... Continue Reading →
വിരുദുനഗർ പടക്ക നിർമാണശാലയിലെ സ്‌ഫോടനം: മരണം 24 ആയി
ചെന്നെ. തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്നലെ അപകടമുണ്ടായത്. പത്ത് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നത്. ഇതിൽ നാല് മുറികളും പൂർണമായി തകർന്നു. സ്‌ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സ്‌ഫോടനം നടന്നപ്പോൾ പത്ത് കിലോമീറ്റർ അകലെ വരെ... Continue Reading →
കനത്ത ചൂട്; തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് തുടരുന്നു
തിരുവനന്തപുരം. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട്. തൃശൂർ ഉൾപ്പെടെ 9 ജില്ലകളിലാണ് മഞ്ഞ അലർട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; ഏപ്രിൽ 26ന് പൂരം
Stock photo തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവനമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പുക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചുരക്കോട്ടുകാവ് ഭഗവതിക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും വിവിധ മുഹൂർത്തങ്ങളിൽ കൊടിയുയരും.തിരുവമ്പാടിയിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റ്. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11.30നു കൊടിയേറ്റ് നടക്കും. പൂരം ഏപ്രിൽ 26ന് നടക്കും.
മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
തൃശൂര്‍: മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. 70 വയസുകാരി എന്നാസ്സി അമ്മാൾ ആണ് കൊല്ലപ്പെട്ടത്. രാവിലെ വീടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. എന്നാസി അമ്മാളിനൊപ്പം മകനാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പുലി ആക്രമിച്ചതാണെന്നാണ് നിഗമനം. മൃതദേഹം തുടർനടപടികൾക്കായി വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.
