പുന്നത്തൂർ കോട്ട സന്ദർശിച്ച് വൻതാരയിലെ ഉന്നതതലസംഘം

ഗുരുവായൂർ. ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗപരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൃഗാശുപത്രി സ്ഥാപിക്കാൻ നടപടി തുടങ്ങി. സൂപ്പർ സ്‌പെഷാലിറ്റി മൃഗാശുപത്രി സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ജാംനഗറിലെ റിലയൻസ് വൻതാര വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതലസംഘം ദേവസ്വം ആനത്താവളം സന്ദർശിച്ചു.

റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെയും ദേവസ്വം അധികൃതരുമായുള്ള ചർച്ചയുടെയും തുടർച്ചയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. പുന്നത്തൂർ ആനസംരക്ഷണ കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധസംഘം വിലയിരുത്തി. സാങ്കേതിക കൂടിയാലോചനകൾക്കും ആസൂത്രണത്തിനും ശേഷം പുന്നത്തൂർകോട്ടയുടെ സമഗ്രവികസനത്തോടൊപ്പം ആനകൾക്കായി മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നു സംഘം സൂചന നൽകി. വിശദമായ പഠനത്തിനും ഏകോപനത്തിനുമായി ഗുരുവായുർ ദേവസ്വത്തിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘത്തെ ജാംനഗറിലെ വൻതാര സന്ദർശിക്കാൻ ക്ഷണിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺ കുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ വിദഗ്ധസംഘത്തെ സ്വീകരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading