ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പാലം തുറക്കാൻ വൈകുമെന്ന് ആശങ്ക

ചാലക്കുടി. ദേശീയപാതയിൽ ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം അടച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ വാഹനങ്ങൾ കടന്നുപോകുന്ന എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെ രണ്ടുവരിയായാണ് വാഹനങ്ങൾ പോകുന്നത്. ഈഭാഗത്ത് വാഹനങ്ങളുടെ തിരക്കും രൂക്ഷമാണ്.

ബലപരിശോധനയ്ക്കും ബെയറിംഗ് മാറ്റുന്നതിനുമായി ആറുദിവസത്തേക്കാണ് പാലം അടച്ചത്. എന്നാൽ പരിശോധന വൈകിയാൽ പാലം തുറക്കുന്നത് ഇനിയും വൈകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading