ചേലക്കരയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു

ചേലക്കര: തൊഴുപ്പാടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കൊല്ലംതൊടി ലക്ഷ്മിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ആട് വളർത്തലിലൂടെ ഉപജീവനം നടത്തിയിരുന്ന ഈ കുടുംബത്തിന് വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മരണകാരണവും ഏത് ജീവിയാണ് ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാൻ കഴിയൂ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading