
പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരി ഭവനിൽ വച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോബി പറപ്പുള്ളി പതാക ഉയർത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ മക്കളെയും വിമുക്തഭടൻ ബിജുവിനെയും ചടങ്ങിൽ ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ സുജിത്ത് ചൊവ്വൂക്കാരൻ, വൈസ് പ്രസിഡണ്ട് അബി എം. കെ, വനിതാ വിംഗ് പ്രസിഡണ്ട് രാഗിണി മുകുന്ദൻ, യൂത്ത് വിങ് പ്രസിഡണ്ട് സുധീഷ് എം.കെ, മറ്റ് എക്സി. മെമ്പർമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒട്ടേറെ വ്യാപാരികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply