
കൊച്ചി: എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. അസം നാഗോണ്‍ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാള്‍ ഗോപാല്‍ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുചക്ര വാഹനത്തില്‍ എത്തി പുത്തൻകുരിശിലുള്ള എടിഎം ആണ് കുത്തി തുറക്കാൻ ശ്രമിച്ചത്. പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിന്തിരിയുകയായിരുന്നു. മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
എടിഎം മെഷീനിന്‍റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റും ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കരിമുകള്‍ ഭാഗത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ച ഇരുചക്ര വാഹനവും പിടികൂടി.

Leave a Reply