കൊഴിഞ്ഞാമ്പാറ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണ് പിഞ്ചുസഹോദരങ്ങൾക്ക് ദാരുണാന്ത്യം

കൊഴിഞ്ഞാമ്പാറ: കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വടകരപ്പതി മണൽകാട് ജോൺ കുമാർ നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (അഞ്ചു വയസ്), റോബിൻ ക്രിസ്റ്റഫർ (മൂന്നു വയസ്) എന്നിവരാണു മരിച്ചത്. ഇരുവരും കളിച്ചുകൊണ്ടിരിക്കേ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്കു താമസിക്കുകയാണ് ജോൺ കുമാറും കുടുംബവും. ജോൺ കുമാർ രാവിലെ ജോലിക്കു പോയിരുന്നു. അടുത്ത പറമ്പിൽ നിന്ന് വിറകു ശേഖരിച്ച ശേഷം നിവേദ്യ തിരിച്ചുവന്നപ്പോഴാണ് കുട്ടികളെ കാണാതായത്. അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

കളിക്കുന്നതിനിടെ വെള്ളംനിറഞ്ഞ തൊട്ടിയിൽ വീണുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ജെന്നിഫർ മേനോൻപാറ യുപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയാണ്. കൊഴിഞ്ഞാമ്പാറ പൊലിസ് ഇൻക്വസ്റ്റിനുശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading