
മണ്ണുത്തി: ഹോസ്റ്റൽ ഫീസ് വർധനയ്ക്കും ഹോസ്റ്റൽ വാടക അടയ്ക്കാത്ത വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിക്കുമെതിരേ വെറ്ററിനറി കോളജിൽ വിദ്യാർഥികൾ നടത്തിയ സമരം നിർത്തി. ചെവ്വാഴ്ച വൈകീട്ട് ഫലപ്രഖ്യാപനം വന്നതോടെയാണ് സമരം നിർത്തിയത്. വിദ്യാർഥി സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് രണ്ടുദിവസമായി സമരംനടന്നത്. 175 ഒന്നാംവർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്‌ബെൻഡറി വിദ്യാർഥികളുടെ പരീക്ഷാഫലമാണ് വൈകീട്ടോടെ പ്രഖാപിച്ചത്.

Leave a Reply