
ആൽപ്പാറ. സർവ്വോദയ കുടുംബശ്രീയുടെ രണ്ടാം വാർഷികാഘോഷം നടന്നു. സംഘം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ സംഘത്തിന് കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ സംഘം കൈവരിച്ചിട്ടുണ്ട്. പീച്ചിയിൽ നടന്ന ഓണാഘോഷ പരിപാടിയിലെ വാർഡ്തല ഘോഷയാത്രയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിത് ആൽപ്പാറ സർവ്വോദയ കുടുംബശ്രീ ആയിരുന്നു. തുടർന്ന് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ രാജൻ എംഎൽഎ എന്നിവരിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങുകയും ചെയ്തു. കൂടാതെ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടാബ്ലോ അവതരിപ്പിച്ചത് ഏറെ ശ്രദ്ധനേടിയതായും ബിന്ദു ബിജു ഇടപ്പാറ പറഞ്ഞു.
സെക്രട്ടറി ഷെറിൻ ബിജു, മീന ജോയ്, ബിന്ദു ഫ്രാൻസിസ്, ലിസി ജോസഫ്, ജോളി ജോർജ്, ലിസി ജോണി, ആൻസി റോയ്, അനു അജി, സിമി ജിത്തു, സന്ധ്യ വിനയൻ, അനൂറസ്റ്റ്, ശാന്ത ശശി, എലിസബത്ത് ജോർജ്, ഷേർളി ജോൺ, ഉഷ ജോയ്, റൈജി ജോസ്, ഏലിയാമ്മ പൗലോസ്, ഷീബ ബെന്നി, വിനീത കെ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply