
ആൽപ്പാറ: ലോക വയോജന ദിനമായ ഇന്ന് ആൽപ്പാറയിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ ഏറ്റവും മുതിർന്ന അംഗമായ പുതിശിനാംകുടിയിൽ 106 വയസ്സുള്ള എലിയാമ്മയെ ആദരിച്ചു. വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ടും, വാർഡ് വികസന സമിതിയിലെ മുതിർന്ന അംഗമായ പ്രിൻസ് ഇടപ്പാറയും ചേർന്ന് പൊന്നാട അണിയിച്ചു. തുടർന്ന് ഏലിയാമ്മ കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കിട്ടു.
മുൻ വാർഡ് മെമ്പർ സുശീല രാജൻ ആശംസ നേർന്നു. കുടുംബാംഗങ്ങളായ എൽദോ, അന്നക്കുട്ടി, സാറാമ്മ, ജയന്തി എന്നിവരോടപ്പം ആശ വർക്കർ പ്രേമ, ഹരിതകർമസേനാംഗം രേണുക, വാർഡ് വികസന സമിതി അംഗങ്ങളായ ലിജോ ജോർജ്, കെ എം സണ്ണി, ജുബിൻ, പോൾസി പോൾ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply