
മണ്ണുത്തി. ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ നടത്തറ കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്സും മണ്ണുത്തി ഭാഗത്തേക്ക് പോയിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply