
തൃശൂർ. ഗുരുവായൂർ റെയിൽവേ മേൽപാലത്തിനു സമീപമുള്ള അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ മോഷണം ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. കാസർഗോഡ് ചേങ്ങല സ്വദേശി ബാലകൃഷ്ണൻ (42), തമിഴ്‌നാട് സ്വദേശിയായ ശേഖരൻ (46) എന്നിവരെയാണ് ഗുരുവായർ ടെമ്പിൾ പോലീസ് പിടികൂടിയത്.
പ്രതികളിലൊരാളായ ബാലകൃഷ്ണന് ഗുരുവായൂർ ടെമ്പിൾ, വാടാനപ്പിള്ളി, ഗുരുവായൂർ എന്നീ പോലീസ് സ്‌റ്റേഷനുകളിലായി ആറോളം കേസുകളും ശേഖറിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്‌റ്റേഷനിൽ മാത്രമായി മൂന്നോളം കേസുകളുമുണ്ടെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.

Leave a Reply