
പട്ടിക്കാട്. തൃശൂർ ഈസ്റ്റ് സബ്ജില്ല കായികമത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചെമ്പൂത്ര സദേശിനി ദേവി കൃഷ്ണയെ ചെമ്പൂത്ര ബാലസംഘം യൂണിറ്റ് ആദരിച്ചു. കൂട്ടുപുരക്കൽ അനു – നിമിത ദമ്പതികളുടെ മകളായ ദേവി കൃഷ്ണ ബാലസംഘം വില്ലേജ് കമ്മറ്റി പ്രസിഡന്റ് കൂടിയാണ്.
സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മറ്റി അംഗം കൃഷ്ണൻ കുട്ടി, ബ്രാഞ്ച് സെക്രട്ടറി സനൽ, ബാലസംഘം വില്ലേജ് കോർഡിനേറ്റർ ലത കൃഷ്ണൻകുട്ടി, ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് കെ.ആർ നിഖിൽ, പാർട്ടി അംഗങ്ങളായ ബിന്ദു സതീഷ് ഷൈജി, സുബ്രഹ്മണ്യൻ, സോകിൽ എന്നിവർ പങ്കെടുത്തു.

Leave a Reply