ജില്ലയിൽ സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കണം: കളക്ടർ

തൃശൂർ: ജില്ലയിലെ വിവിധ സ്‌കൂളുകളുടെ നിർമാണം നിർദിഷ്ട സമയത്തു പൂർത്തിയാക്കണമെന്നു നിർദേശം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു പഠനാന്തരീക്ഷത്തിനു തടസമില്ലാതെ നിർമാണം പൂർത്തിയാക്കാൻ കിറ്റ്‌കോ, കില, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കു നിർദേശം നൽകിയത്. പ്രവൃത്തികളുടെ പൂർത്തീകരണസമയക്രമം സംബന്ധിച്ച റിപ്പോർട്ട് അതതു നിർവഹണ ഏജൻസികൾ സമർപ്പിക്കണം.

സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ മൂല്യനിർണയം പൂർത്തിയാക്കണം. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിലെ അടുക്കളകളിൽ ശുചിത്വം പാലിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിക്കണം. ഗ്രൗണ്ടുകളും ലൈബ്രറികളും ഇല്ലാത്ത സർക്കാർ സ്‌കൂളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

കായികാധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിനു താത്കാലിക കായികാധ്യാപകരെ നിയമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും നിർദേശിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading