
അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. ഷോളയൂർ വടക്കേ കടമ്പാറ ഉന്നതിയിലെ പരേതനായ കാളിയുടെ മകൻ രങ്കസ്വാമി എന്ന ബാബു(54) ആണ് മരിച്ചത്.
ഈ മാസം ഒമ്പതിനാണ് വീടിനടുത്തുവച്ച് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. കടമ്പാറ ഉന്നതിയിൽനിന്നു മൂലക്കടയിലേക്കു നടന്നുവരികയായിരുന്ന ബാബുവിനെ ഇടവഴിയിൽവച്ച് കാട്ടാന എടുത്തെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.

Leave a Reply