
തൃശൂർ. ലോറിയിൽ ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാള ഗുരുതിപാല സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (35), മാള പഴൂക്കര സ്വദേശി കുന്നുമേൽ വീട്ടിൽ സുജിത് ലാൽ (31) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് അന്ന്യാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്.
2022 ഏപ്രിൽ 3ന് വാടാനപ്പിള്ളി ജംഗ്ഷനിൽ വെച്ചാണ് സംഭവം ഉണ്ടായത്. ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിൽ അന്നത്തെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ് സലീഷിന്റെ നേതൃത്വത്തിൽ വാടാനപ്പിള്ളി എസ്.ഐ വിവേക് നാരായണനും സംഘവും ചേർന്നാണ് പിടികൂടിയത്. വാടാനപ്പിള്ളി സി.ഐ എസ്.ആർ സനീഷ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. എസ്‌ഐ സാബുജി എം.എ.എസ്, എഎസ്‌ഐ സുജിത്ത്, ബിനു സി.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply