
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ദമ്പതികൾ മരിച്ചു. ആനക്കാംപൊയില്‍ പുത്തൻപുരയില്‍ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയുടെ ഉടമ കൂടിയാണ് ഷിജു.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ആനക്കാംപൊയില്‍-പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടത്തിന് സമീപമായിരുന്നു അപകടം. ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്.
അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥികളായ അതുല്‍, അമേയ എന്നിവർ മക്കളാണ്.

Leave a Reply