ടോയ് സൈക്കിളിനുള്ളിൽ സ്വർണക്കടത്ത്; തൃശ്ശൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

കൊച്ചി: ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 117 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ. ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. നാട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ബേബി സൈക്കിൾ ബോക്സിലാക്കി വിദേശത്ത് നിന്ന് കൊണ്ട് വന്നതാണ്  സംശയത്തിന് ഇടയാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ ചെക്ക്-ഇൻ ബാഗ് പരിശോധിച്ചപ്പോഴാണ് പാളി രൂപത്തിലാക്കിയ സ്വർണം സൈക്കിളിന്റെ പൈപ്പിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
ഇതോടെ കസ്റ്റംസ് സൈക്കിൾ അഴിച്ച് വിശദമായി പരിശോധന നടത്തി. പരിശോധനയിൽ സൈക്കിളിന്റെ ഫ്രെയിമിലെ പൈപ്പിനുള്ളിൽ കുഴൽ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണപ്പാളി കണ്ടെത്തിയത്. 117 ഗ്രാം തൂക്കമുള്ള സ്വർണത്തിന് ഏകദേശം 17.81 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading