ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു; സംഭവം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: വീടിന് പുറത്ത് കുളിക്കുകയായിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി നരകംപടി ലെയ്‌നില്‍ കൊരട്ടിപറമ്പില്‍ ഇർഷാദ്-റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫാണ് (20) മരിച്ചത്.

കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് സിറാജ്, തസ്‌നി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കബറടക്കം നടത്തും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading