തൃശൂരിൽ കോഴിക്കോട് സ്വദേശിയെ മർദ്ദിച്ച് പണം കവർന്ന കേസിൽ ഒരാൾ പിടിയിൽ

തൃശൂർ. റെയിൽവേസ്‌റ്റേഷനു സമീപം ദിവാൻജിമൂലയിൽ വച്ച് കോഴിക്കോട് സ്വദേശിയെ വാഹനത്തിലേക്ക് ബലമായി പിടിച്ചുകയറ്റി മർദ്ദിച്ച് മൊബൈൽ ഫോണും മറ്റു വിലപ്പെട്ട രേഖകളും അപഹരിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പൊന്നാനി ചെറുവായിക്കര കുറ്റിക്കാട് പുറങ്ങുമാരമുട്ടം സ്വദേശി മുളയ്ക്കൽ വീട്ടിൽ സബീർ (34) എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.

ഏപ്രിൽ 7നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അന്നേദിവസം പ്രതികളും സഹോദരങ്ങളുമായ സബീറും ജംഷീറും കാർ വാടയ്‌ക്കെടുത്ത് സ്വർണ്ണവുമായി എത്തുന്ന കോഴിക്കോട് സ്വദേശിയെ തട്ടികൊണ്ടുപോയി സ്വർണ്ണം കൈക്കലാക്കാൻ പദ്ധതിയിടുകയായിരുന്നു. സഹായത്തിനായി കൂട്ടുകാരനും പ്രതികളിലൊരാളുമായ ഫവാസിനേയും കൂടെകൂട്ടുകയും ചെയ്തു. വൈകീട്ട് ഏഴുമണിയോടെ എത്തിയ കോഴിക്കോട് സ്വദേശിയെ ഇവർ വാഹനത്തിലേക്ക് ബലമായി പിടിച്ചുകയറ്റുകയും മർദ്ദിച്ച് സ്വർണ്ണം ആവശ്യപെടുകയും ചെയ്തു. സ്വർണ്ണം കൈവശമില്ല എന്നുമനസ്സിലാക്കിയ പ്രതികൾ കൈവശമുണ്ടായിരുന്ന മൊബൈലും മറ്റു വിലപിടിപ്പുള്ള രേഖകളും അപഹരിച്ച് ഇറക്കിവിടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറങ്ങുമാരമുട്ടത്തെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അസിസ്റ്റൻറ് കമ്മീഷണർ ശശീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർമാരായ രജിൻരാജ്, അനുശ്രുതി, അശെ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, സൂരജ് എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ അജ്മൽ, ശ്യാം മോഹൻ, അജാസ്, റെനീഷ് (കൺട്രോൾ റൂം) എന്നിവരുമാണ് ഉണ്ടായിരുന്നത്‌

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading