
Photo courtesy: Manorama
കോഴിക്കോട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ അഞ്ഞൂറും മാർക്ക് നേടി ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥി. കോഴിക്കോട് സ്വദേശിയായ ഡാനിയൽ ജേക്കബ് ബാസ്റ്റിൻ ആണ് മികച്ച വിജയം കൈവരിച്ചത്. ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് ഡാനിയേൽ. ഡാനിയേലിന്റെ അമ്മ ആൻമേരി മാത്യു 1999 എസ്എസ്എൽസി ബാച്ചിലെ 13ാം റാങ്കുകാരിയാണ്.
2019ൽ ബ്രെയ്ൻ ട്യൂമർ ബാധിച്ച് ഡാനിയേലിന്റെ പിതാവ് ബാസ്റ്റിൻ ജെയിംസ് ജേക്കബ മരണപ്പെട്ടു. തുടർന്ന് അമ്മയാണ് പഠനത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു നൽകിയത്. ആറാം ക്ലാസുകാരിയായ ഡോണ റോസ് ബാസ്റ്റിനും രണ്ടാം ക്ലാസുകാരിയായ ഗ്ലോറിയ എലിസബത്ത് ബാസ്റ്റിനുമാണ് സഹോദരിമാർ.

Leave a Reply