
പാലക്കാട്. അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. ഇവർ കോളേജ് വിദ്യാർത്ഥികൾ ആണെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു യുവാക്കൾ. ഇതിനിടെ ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply