കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി അഹന്ന ബിനോയ് കുഴഞ്ഞ് വീണു മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ് സിമി ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ ദിവസം രാവിലെയാണ് മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ എത്തിയത്. പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട് കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ശക്തമായ വയറുവേദനയും ഛർദിയും ആണ് ഉണ്ടായത്. ഉടൻ തന്നെ പരിശീലകനും കുട്ടിയുടെ മാതാവും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading