
ചാലക്കുടി: ദേശീയപാതയിലെ മുരിങ്ങൂർ കൊരട്ടി ചിറങ്ങര അടിപ്പാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അറ്റകുറ്റപ്പണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമായി ചാലക്കുടി പാലം അടച്ചിടും. ഇന്നു രാത്രി ഒമ്പതു മുതൽ തുടർച്ചയായി ആറു ദിവസത്തേക്കാണ് പാലത്തിന്റെ ഒരു ഭാഗം അടയ്ക്കുന്നത്. പുഴയ്ക്കു കുറുകെ പടിഞ്ഞാറുവശത്തുള്ള പഴയപാലമാണ് അടയ്ക്കുക. കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരിയായി കടത്തിവിടും.
തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോട്ടമുറിയിൽ നിന്നു തിരിഞ്ഞ് സാൻജോ നഗർ, പാറക്കുട്ടം, കിൻഫ്ര, കോനുർ, പെരുമ്പി വഴി ദേശീയപാതയിലേക്കു തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്നും തൃശൂരിലേക്കു വരുന്ന വാഹനങ്ങൾ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്കു തിരിച്ചുവിടും.

Leave a Reply