കൊച്ചിയിൽ എൻജിനീയറിങ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കളമശ്ശേരി. കൊച്ചി സർവകലാശാല സ്കൂള്‍ ഓഫ് എൻജിനിയറിങ്  വിദ്യാർത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കല്‍ സ്വദേശി പുത്തൻ കാരിയില്‍ കിഴക്കേതില്‍ വീട്ടില്‍ ഡി ധനുഷിനെ (21)യാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്.

ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച്‌ സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍ സമയമായിട്ടും കാണാതിരുന്നതിനാല്‍ അധ്യാപിക ഫോണില്‍ വിളിച്ചു. ഫോണെടുക്കാത്തതിനെ തുടർന്ന് മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ്‌ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയുടെ വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ട് ജനലഴിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading