തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ് അന്തരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി പന്തലങ്ങാട്ട് വീട്ടിൽ പി.എം സതീഷ് (സതീശൻ – 46) അന്തരിച്ചു.  തൃശ്ശൂർ മെഡിക്കൽ കോളേജ് ബേൺസ് ഐ സി യുവിൽ ചികിത്സയിലായിരുന്നു. സതീഷിന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

തൃശ്ശൂര്‍  പൂരത്തിന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന  കലാകാരനായിരുന്നു മുണ്ടത്തിക്കോട്  സതീഷ്. പൂരത്തിന് സൗഹൃദ  വെടിക്കെട്ട് ഒരുക്കിയതിന്റെ അപൂർവ ചരിത്രത്തിന് ഉടമയായ സതീഷ് പരിചയ സമ്പന്നനായ വെടിക്കെട്ട് വിദഗ്ധൻ കൂടിയാണ്. വെടിക്കെട്ട് നിർമ്മാണപ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന  പരിചയമുണ്ട് ഇയാൾക്ക്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.

അമ്മ: കമലാക്ഷി. ഭാര്യ: പ്രിജി. മക്കൾ: സ്നേഹ, നവമി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading