
തിരുവനന്തപുരം. കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ബാറിലുണ്ടായ തർക്കത്തെ തുടർന്ന് എള്ളുവിള സ്വദേശി രാഹുൽ ആണ് കുത്തേറ്റ് മരിച്ചത്. താക്കോൽ കൊണ്ട് ഒരാൾ വന്ന് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. രാഹുലുമായി ഒന്നിലധികംപേർ തർക്കത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മുൻ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Leave a Reply