
മലപ്പുറം. ഒതായിയിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് കടി വാങ്ങിയത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട ഇയാൾ മാർക്കറ്റിലൂടെ നടന്നു നീങ്ങുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. പോക്കറ്റിൽ കിടക്കുന്ന പാമ്പിനെ പിടിക്കാൻ കൈയ്യിടുന്നതിനിടെ ഇയാൾക്ക് കടിയേറ്റതായാണ് വിവരം. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply