തൃശൂർ പൂരം: യാത്രക്കാർക്കായി മെമു സ്‌പെഷ്യൽ ട്രെയിനുകൾ

തൃശൂർ. പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏപ്രിൽ 26ന് കൊല്ലം ജംഗ്ഷനും തൃശൂരിനുമിടയിൽ അൺറിസർവ്ഡ് മെമു സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.

ട്രെയിൻ നമ്പർ 06187 കൊല്ലം-തൃശൂർ മെമു സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 8.20 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശൂരിലെത്തും.

ട്രെയിൻ നമ്പർ 06188 തൃശൂർ-കൊല്ലം മെമു സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 26 ഞായറാഴ്ച രാത്രി 9.30ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 27 തിങ്കളാഴ്ച പുലർച്ചെ 2.30ന് കൊല്ലം ജംഗ്ഷനിൽ എത്തിച്ചേരും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading