അപ്രഖ്യാപിത ലോഡ്‌ഷെഡിങ്; ദുരിതത്തിലായി ജനങ്ങൾ

തൃശൂർ: കനത്ത ചൂടിനിടെ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ജനങ്ങളെ ദുരിതത്തിലാക്കി. ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുന്നത് പരിവായിട്ടുണ്ട്. ലോഡ് റസ്ട്രിക്ഷൻ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. കനത്ത ചുടിനെ തുടർന്ന് തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുന്നത് സാധാരക്കാരായ ജനങ്ങളെ ഏറെ ബാധിക്കുന്നുണ്ട്.

എന്നാൽ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നുമാണ് കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading