മാളയിൽ കമിതാക്കളെ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ. മാള വലിയപറമ്പിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ ഒരേ കയറിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പുത്തൻചിറ മഠത്തിൽ മാരാത്ത് വീട്ടിൽ ശ്രീജിത്ത്‌ (30), കുന്നത്ത് പറമ്പിൽ വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്.
ശ്രീജിത്തിന്റെ വലിയ പറമ്പിലുള്ള വാടകവീട്ടിലാണ് ഇവരെ കണ്ടെത്തിയത്. രണ്ടു തവണ വിവാഹിതനായിരുന്ന ശ്രീജിത്ത് മിൽനയുമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഈ ബന്ധത്തെ തുടർന്ന് ശ്രീജിത്തും രണ്ടാം ഭാര്യയും തമ്മിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ശ്രീജിത്തിന്റെ ഭാര്യ ഏതാനും ദിവസങ്ങൾക്കു മുൻപ്  ആത്മഹത്യക്ക് ശ്രമിക്കുകയും ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്യുകയാണ്.

ഇന്നലെ മിൽനയെ കാണാതായി എന്ന് പറഞ്ഞു കുടുംബാംഗങ്ങൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഇരുവരെയും  മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ കാരണം വ്യക്തമാക്കാൻ കൂടുതൽ പരിശോധനകൾ തുടരുകയാണ്. മരണപ്പെട്ട ശ്രീജിത്ത്‌ ട്രാവലർ ഡ്രൈവർ ആണ്. മിൽന ബേക്കറി ജീവനക്കാരിയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading