
തൃശൂർ. വെങ്ങിണിശ്ശേരിയിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം ഉണ്ടായത്. പത്തിലേറെ കുട്ടികൾ കളിക്കാൻ ഉണ്ടായിരുന്നു. ഇതിൽ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതിൽ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply