
കരിപ്പൂർ: സംസ്ഥാനത്ത് കനത്ത ചൂടിൽ ഒരാൾ കൂടി മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ നെയ്യൻ സൈനുൽ ആബിദ് എന്ന 38 വയസ്സുകാരൻ ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. ഗുഡ്‌സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ കിഴിശ്ശേരി കടുങ്ങല്ലൂരിൽ വച്ച് തളർന്നു വീഴുകയായിരുന്നു. വഴിമധ്യേ വാഹനം നിർത്തിയത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply