
തൃശ്ശൂർ. ആനക്കല്ലിലെ ഭർതൃവീട്ടിൽ അവിണിശേരി സ്വദേശി ഉണ്ണിമായയെ (30) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ്. കഴുത്തിൽ മുറിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ടര മണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉണ്ണിമായ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വീടിൻ്റെ മുകളിലെ മുറിയിൽ ഭർത്താവുമായി വാക്ക് തർക്കങ്ങൾ ഉണ്ടായി. തുടർന്ന് ഭർത്താവിൻ്റെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത് എന്നായിരുന്നു ആദ്യം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply