ഹോട്ടൽ ഉടമകൾ സമരത്തിലേയ്ക്ക്; മെയ് ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി. വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. മെയ് ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാണ് തീരുമാനം. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയാണ് തരണം ചെയ്യേണ്ടിവരിക. എൽപിജി നിയന്ത്രണം മുലം അടച്ചു പൂട്ടിയ ഹോട്ടലുകൾ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. ഹോട്ടൽ, റെസ്‌റ്റോറന്റുകൾ, ചെറുകിട ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങിയവയെയൊക്കെ വർധന സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഹോട്ടലുകാർ നിർബന്ധിതരായേക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading