
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ഇന്നു കൊടിയേറും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. സന്ധ്യയ്ക്ക് 6.30ന് കൊടിയേറ്റച്ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്കു കുറയും പവി ത്രവും നൽകി ആചാര്യവരണം നടത്തും. തുടർന്നു മുളയറയിൽ ധാന്യങ്ങൾ വിതച്ചു മുളയിടും. സപ്തവർണക്കൊടിക്കുറയിലേക്കു ദേവചൈതന്യം സന്നിവേശിപ്പിച്ചശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റും.
ഉത്സവദിവസങ്ങളിൽ രാവിലെ ഭക്തജനങ്ങൾക്കു പ്രസാദമായി കഞ്ഞിയും പുഴുക്കുമുണ്ടാകും. ദിവസവും കാഴ്ച ശീവേലിക്കു പ്രഗത്ഭരുടെ മേളം അകമ്പടിയാകും. ദിവസവും തായമ്പകയുമുണ്ടാകും. രാത്രിയിൽ ശ്രീഭൂതബലിക്കു ഗുരുവായൂരപ്പനെ വടക്കേനടയിൽ എഴുന്നള്ളിച്ചുവയ്ക്കും. എട്ടിനാണു പള്ളിവേട്ട. ഒമ്പതിന് ആറാട്ടിനുശേഷം ഉത്സവത്തിനു കൊടിയിറങ്ങും.

Leave a Reply