പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അവതരിപ്പിച്ചു. 60,58,40,700 രൂപ പ്രതീക്ഷിക്കുന്ന വരവിൽ 58,83,45,825 രൂപ ആകെ ചിലവും 1,74,94,875 രൂപ ബാക്കി നീക്കിയിരിപ്പുമാണ് ബജറ്റ് അവതരിപ്പിച്ചത്.

പഞ്ചായത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് കെ.പി ചാക്കോച്ചൻ പറഞ്ഞു. പുഷ്പകൃഷി, സമഗ്ര പച്ചക്കറി കൃഷി വികസനയജ്ഞം, ഔഷധ ഗ്രാമം, റെഡി ടു ഈറ്റ് ആൻഡ് കുക്ക് ഫിഷ് സെന്റർ, പ്ലാക്കോട് പീച്ചി ഡാം ടൂറിസം, ഓപ്പൺ ജിം ആന്റ് ഹാപ്പിനസ്സ് പാർക്ക് മാരായ്ക്കൽ, സ്ട്രീറ്റ് മെയിൻ ദീർഘിപ്പിക്കൽ, സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ്, പെൺകുട്ടികൾക്ക് സ്വയം സുരക്ഷാ പരിശീലനം, വനിതകൾക്ക് കലാകായിക സാംസ്‌കാരിക പരിപാടികൾ, ഗവൺമെന്റ് എൽപി സ്‌കൂളുകൾക്കായി പദ്ധതികൾ, ഹരിത കർമ്മ സേനയ്ക്ക് ഓഫീസും വിശ്രമം മുറിയും അനുബന്ധ സൗകര്യങ്ങളും, പട്ടികജാതി സാംസ്‌കാരിക നിലയം സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള സാധനങ്ങൾ വാങ്ങൽ, ഈസി കിച്ചൻ (പട്ടികജാതി കുടുംബങ്ങൾക്ക് ആധുനിക അടുക്കള സജ്ജീകരിക്കൽ), വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള സൗരോർജ്ജവേലി, ഗവൺമെന്റ് എൽപി സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോം തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, ചെറുകിട വ്യവസായം, പ്രൈമറി വിദ്യാഭ്യാസം, വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം, കുടിവെള്ള പദ്ധതികളുടെ നവീകരണം, പൊതു ശുചിത്വം, മാലിന്യ പരിപാലനം, ഭവന നിർമ്മാണം, അഗതിക്ഷേമം, റോഡുകൾ, പട്ടികജാതി സാംസ്‌കാരിക നിലയം നിർമ്മിക്കുന്നതിന് സ്ഥലംവാങ്ങൽ, സാനിറ്ററി നാപ്കിൻ ഡിസ്‌ട്രോയിംങ് യൂണിറ്റ് സ്ഥാപിക്കൽ, പുതിയ റോഡുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് 2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജോളി ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തേനംപറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീന വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഡോ.ബിന്ദു, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading