തൃശൂരിനോട് വിട പറഞ്ഞ് കളക്ടർ അർജുൻ പാണ്ഡ്യൻ; പുതിയ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും

തൃശൂർ. ഒട്ടേറെ സാംസ്‌കാരിക വൈവിധ്യങ്ങൾ ഉള്ള തൃശ്ശൂർ ജില്ലയിൽ കളക്ടറായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. 2024 ജൂലൈ 19നാണ് തൃശൂർ ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ഐഎഎസ് ചുമതലയേറ്റത്. ചുമതലയേൽക്കുമ്പോൾ ഉണ്ടായിരുന്ന അതേ ആവേശത്തോടെയും തൃശ്ശൂരിനോടും ഇവിടുത്തെ ജനങ്ങളോടുമുള്ള ആത്മബന്ധത്തോടെയുമാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും പുതിയ കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് ന് എല്ലാവിധ ആശംസകളും അദ്ദേഹം അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading