
തൃശൂർ: ജില്ലയുടെ പുതിയ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. 2018 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ശിഖ സുരേന്ദ്രൻ. മുമ്പ് ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണറായി തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടറായും കേരള ടൂറിസം ഡവലപ്‌മെന്റ് കോർപറേഷൻ (കെടിഡിസി) മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് തൃശുരിലേക്കുള്ള നിയമനം.
2019 മെയ് മാസത്തിൽ കോട്ടയം അസിസ്റ്റൻ്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2020 സെപ്റ്റംബറിൽ കൊല്ലം സബ് കലക്ടറായി. 2021ൽ ഒറ്റപ്പാലം സബ് കല ക്ടറായി ചുമതലയേറ്റു.

Leave a Reply