
ആലപ്പുഴ. മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ മൂത്തമകൾ ശിവനന്ദന (12) മരിച്ചു. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കിയത്. സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴി കാറിൽവെച്ച് ജ്യൂസിൽ വിഷം കലർത്തി കുട്ടികൾക്ക് നൽകുകയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.

Leave a Reply