
പട്ടിക്കാട്. മേൽപ്പാതയിൽ മിനിലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി പതിനൊന്നരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു. തൃശൂരിൽ ഫ്രൂട്ട്‌സ് ഇറക്കി മഹാരാഷ്ട്രയിലേയ്ക്ക് തിരികെ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply