
പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ ലോറികൾ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചരക്ക് ലോറിക്ക് പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ടെയ്‌നൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply